ഇളംകാറ്റത്തും മുട്ടിയുരുമ്മുവാൻ ആയും
കവിൾത്തുടുപ്പിൽ ചുംബിക്കുവാൻ മുതിരും
തിരിഞ്ഞുനോക്കാതെയേ അറിയാനാകും
ഇമചിമ്മാനോട്ടക്കുരുക്കിൻ കാന്തികവലയം.
ഭാഷയന്യമെങ്കിലും, അന്യജാതിയെങ്കിലും,
പ്രണയം പ്രണയം തന്നെയല്ലെ ലോകരെ.
അങ്ങിനെ ഞങ്ങളുടെ ഈ പ്രണയകാലത്ത്.......
ഇന്നുവെളുക്കുമ്പം
, ഇവിടത്തെ അടുക്കളക്കാരി,
തലയരിഞ്ഞ് അവനെ കൂടയിലേയ്ക്കിട്ടു.
നെഞ്ചുടഞ്ഞ നിലവിളി,, ഒരുപിടച്ചിൽ,
പിന്നെ നിശ്ചലം.. തീർന്നു..
എന്നേയും ഇറുത്തേയ്ക്കണേ, എന്നേയും ഇറുത്തേയ്ക്കണേ,
ദീനദീനം കേണതാണ്,
ആവുംവിധം...!
ഒരുമിച്ച് ജീവിക്കാനൊത്തില്ലെങ്കിലും
ഒന്നിച്ചൊരുകലത്തിൽ,
തിളച്ചുമറിഞ്ഞൊന്നായ് തീരുവാനെങ്കിലും.................
ദീനദീനം കേണതാണ്,
ആവുംവിധം...!
ഒരുമിച്ച് ജീവിക്കാനൊത്തില്ലെങ്കിലും
ഒന്നിച്ചൊരുകലത്തിൽ,
തിളച്ചുമറിഞ്ഞൊന്നായ് തീരുവാനെങ്കിലും.................
എന്റെ ദൈവമേ,, എന്റെ ദൈവമേ,
ഇന്നവരുടെ കറിക്കൂട്ടിൽ ഒരു
തക്കാളിയുടെ ആവശ്യം ഇല്ലായിരിക്കുമോ?
ആശംസകൾ
ReplyDeleteസസ്പെന്‍സ് ഉള്ള വരികൾ.. ഇഷ്ടമായി
ReplyDeletePls remove word verification...
തക്കാളിക്കും പ്രണയമോ... !!!
ReplyDelete:)
മനോഹരം...
ReplyDeleteഒരു തക്കാളിയുടെ വേദനകള്‍
ReplyDeleteനന്നായിട്ടുണ്ട് ബിന്ദു
ആശംസകള്‍
നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍