ഒരിടത്തൊരിടത്തെ ഒരു കുറുമ്പുകാരി ശലഭക്കുട്ടി, ഒരിക്കല്‍ ചെല്ലത്തിലെ വെറ്റലയും, പാക്കും, വാസനപ്പുകയിലയും കുഞ്ഞുവിരലുകളില്‍ കശക്കിനുറുക്കി മുത്തശ്ശിയുടെ ചുണ്ണാമ്പുകലത്തിലേയ്ക്കിട്ടു. എന്നിട്ട്, പല നിറങ്ങള്‍ കലര്‍ന്ന് ഒറ്റ ചുവപ്പാവുന്ന വിസ്മയം കാണാന്‍ , കുഞ്ഞിക്കണ്ണുകള്‍ തുറുപ്പിച്ചു നോക്കിയിരുന്നു. ഏറെയേറെ കാത്തിട്ടും സംഭവിക്കാതിരുന്ന അത്ഭുതത്തില്‍ വിതുമ്പി, നീര്‍തുളുമ്പി ഒടുവില്‍ മുത്തശ്ശിയുടെ നെഞ്ചില്‍ കുഞ്ഞിച്ചിറകു പൂട്ടി. ശലഭക്കുഞ്ഞിനെ ചേര്‍ത്തുപൊതിഞ്ഞ് മുത്തശ്ശി പൂമ്പൊടി പകര്ര്‍ന്നു. ചേരേണ്ടവ, ചേരേണ്ടതുപോലെ, ചേരേണ്ടയിടങ്ങളില്‍ ചേര്‍ന്നാല്‍ മാത്രമേ പരിപ്പൂര്‍ണ്ണമാവുകയുള്ളൂ. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നു മാത്രമാണ് അതു ബോദ്ധ്യപ്പെട്ടതെന്ന് ശലഭക്കുട്ടി എന്നോട് ഏറ്റുപറയുന്നു.
No comments:
Post a Comment