Sunday, 30 June 2013

ഇതിലും

ഇളംകാറ്റത്തും മുട്ടിയുരുമ്മുവാൻ ആയും
കവിൾത്തുടുപ്പിൽ ചുംബിക്കുവാൻ മുതിരും
തിരിഞ്ഞുനോക്കാതെയേ അറിയാനാകും
ഇമചിമ്മാനോട്ടക്കുരുക്കിൻ കാന്തികവലയം.
ഭാഷയന്യമെങ്കിലും, അന്യജാതിയെങ്കിലും,
പ്രണയം പ്രണയം തന്നെയല്ലെ ലോകരെ.
അങ്ങിനെ ഞങ്ങളുടെ ഈ പ്രണയകാലത്ത്.......
ഇന്നുവെളുക്കുമ്പം
, ഇവിടത്തെ അടുക്കളക്കാരി,
തലയരിഞ്ഞ് അവനെ കൂടയിലേയ്ക്കിട്ടു.
നെഞ്ചുടഞ്ഞ നിലവിളി,, ഒരുപിടച്ചിൽ,
പിന്നെ നിശ്ചലം.. തീർന്നു..

എന്നേയും ഇറുത്തേയ്ക്കണേ, എന്നേയും ഇറുത്തേയ്ക്കണേ,
ദീനദീനം കേണതാണ്,
ആവുംവിധം...!
ഒരുമിച്ച് ജീവിക്കാനൊത്തില്ലെങ്കിലും 
ഒന്നിച്ചൊരുകലത്തിൽ,
തിളച്ചുമറിഞ്ഞൊന്നായ് തീരുവാനെങ്കിലും.................
എന്‍റെ ദൈവമേ,, എന്‍റെ  ദൈവമേ,
ഇന്നവരുടെ കറിക്കൂട്ടിൽ ഒരു
തക്കാളിയുടെ ആവശ്യം ഇല്ലായിരിക്കുമോ?

6 comments:

  1. സസ്പെന്സ് ഉള്ള വരികൾ.. ഇഷ്ടമായി
    Pls remove word verification...

    ReplyDelete
  2. തക്കാളിക്കും പ്രണയമോ... !!!

    :)

    ReplyDelete
  3. ഒരു തക്കാളിയുടെ വേദനകള്‍
    നന്നായിട്ടുണ്ട് ബിന്ദു
    ആശംസകള്‍

    ReplyDelete
  4. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete