കുരിശില്‍ തറയ്ക്കപ്പെട്ട
ഒരു യേശു മാത്രം
ദൈവപുത്രനെന്നറിയപ്പെട്ടു.
ജ്ഞാനോദയമുണ്ടായവരില്‍
ഒരൊറ്റ ബുദ്ധന്‍
പ്രമുഖപ്പെട്ടതു പോലെ..!
മുപ്പത്തിമുക്കോടി
ദേവകളെ താങ്ങി
ഒരു മതത്തിന്റെ നടുവൊടിഞ്ഞു.!
പടച്ചവനിലും മഹത്വമേറിയ
പ്രവാചകന്മാരോ?
അഗ്നി, ഭൂമി,
സൂര്യന്‍,,
മരം, മണല്‍ത്തരി,കാലം..
മൂര്‍ത്തികള്‍ക്കൊപ്പം
കുമിയുന്നു മതം...!
ദൈവം, മതം,
ജാതി ഒന്ന്
എന്നു ചൊല്ലിത്തന്ന മനുഷ്യനേയും
കുരുക്കി
ജാതിപിടിത്തക്കാര്‍.!
ദൈവമേ, യഥാര്‍ത്ഥത്തില്‍
അവിടുന്ന് ആരെന്നത്,
ഇവരറിയുന്നില്ലല്ലോ?.....
No comments:
Post a Comment