ഇളംമധുരത്തില്‍ ,
പെപ്പര്‍മിന്‍ഡ് സുഖത്തില്‍
പൊതിയഴിച്ച് വായിലിട്ട
ച്യൂയിംഗം കണക്കെ ജീവിതം
വായനീളെ തെന്നി തെന്നി.
ഒറ്റ വിരലാലെ തൂത്തെറിയും,
കുടിച്ചു വറ്റിച്ച ലഹരിയും,
വലിച്ചു തീര്‍ത്ത സായാഹ്നവും,
ഇടുക്കുകളിലെ ക്ളാവും,
പോടിലെ ദുസ്സഹഗന്ദവും.
ചവച്ചേയിരിക്കും നാം
ഇനിപ്പു വറ്റിയിട്ടും,
കവിള്‍ കഴച്ചും, ഇട കടഞ്ഞും,
തുപ്പിക്കളയില്ല ചുനപ്പരുവമായാലും,
അള്ളിപ്പതിഞ്ഞിരിക്കും, ചിലര്‍ക്കു മേല്‍ ,
ചുണ്ടിലൊട്ടിയ ചവപ്പശ മാതിരി.
പെപ്പര്‍മിന്‍ഡ് സുഖത്തില്‍
പൊതിയഴിച്ച് വായിലിട്ട
ച്യൂയിംഗം കണക്കെ ജീവിതം
വായനീളെ തെന്നി തെന്നി.
ഒറ്റ വിരലാലെ തൂത്തെറിയും,
കുടിച്ചു വറ്റിച്ച ലഹരിയും,
വലിച്ചു തീര്‍ത്ത സായാഹ്നവും,
ഇടുക്കുകളിലെ ക്ളാവും,
പോടിലെ ദുസ്സഹഗന്ദവും.
ചവച്ചേയിരിക്കും നാം
ഇനിപ്പു വറ്റിയിട്ടും,
കവിള്‍ കഴച്ചും, ഇട കടഞ്ഞും,
തുപ്പിക്കളയില്ല ചുനപ്പരുവമായാലും,
അള്ളിപ്പതിഞ്ഞിരിക്കും, ചിലര്‍ക്കു മേല്‍ ,
ചുണ്ടിലൊട്ടിയ ചവപ്പശ മാതിരി.
ആശംസകള്‍...,.. എഴുത്ത് തുടരട്ടെ....
ReplyDeletehttp://aswanyachu.blogspot.in/