Thursday, 27 June 2013

ഷാന്‍ഡലിയര്‍

വിളംബരമില്ലാതെ, കാഹളമില്ലാതെ, 
അവന്‍ എത്തിയിരിക്കുന്നു

ഒരു ശലഭനാവ് ചുരുള്‍നിവരുംപോലെ,
അത്രയ്ക്കു മൃതുവായി.

ഫൂയിഷ്ടത വാര്‍ന്ന ഹൃദയത്തില്‍ ,
മുന്തിരിത്തോട്ടം പടര്‍ത്തുന്നു.
ചേതനയുടെ കൊടും വരള്‍ച്ചയില്‍ ,
അമൃതവര്‍ഷിണിയാല്‍ സംഗീതപ്പെയ്ത്ത്.

വ്രണം കുത്തിയഴുകിയ
അപകര്‍ഷകചര്‍മ്മം ഉരിയപ്പെട്ടു.
ഉറനീക്കിയ ധാന്യം കണക്കെ
ഒരു ശുദ്ധീകരിക്കപ്പെടല്‍.
ഉടല്‍സിപ്പൂരി ആ ചെമ്പരത്തിപ്പൂ
ഞാന്‍ അവനു നീട്ടുന്നു.
അത്ഭുതം! ഒറ്റ സ്പര്‍ശത്താലതു
തുടിതുടിക്കുന്നു ചെങ്കരളായിത്തന്നെ.
ഭയമുണ്ടെനിക്ക്, ചോര്‍ന്ന ചങ്ങാത്തങ്ങള്‍ ,
മറുപക്ഷത്തിനു സംഖ്യാബലം ചേരുമ്പോള്‍ ,
രക്ഷകവാഗ്ദാനം ലംഘിക്കപ്പെടുമോ?

ദിക്ക്പാലകര്‍ സാക്ഷ്യംചെയ്ത, മൃതചുംബനം ...
ഒരു ഷാന്റ്ലിയര്‍, ആകാശത്തുനിന്നും
പതിച്ചു, ഭൂമിയില്‍ കലര്‍ന്നു.

No comments:

Post a Comment