എതായിരിക്കുമോ കോശസ്മൃതിയില്‍ പരിചയിച്ച ആദ്യവര്‍ണ്ണം
പൊതിഞ്ഞു നിന്നിരുന്നു എല്ലായ്പ്പോഴും ഓര്‍മ്മയെ
ആര്‍ദ്രമായി ഒരിളം പിങ്കുനിറം
അത്രമേല്‍ ലോലമായി അത്രയും അരുമയായി.
പുസ്തകച്ചങ്ങാത്തത്തില് ബാല്യം ഭയംതീണ്ടി
കുത്തിപ്പൊട്ടിച്ച ഉറക്കത്തില്‍ നിന്നും ചുറ്റഴിഞ്ഞതേയില്ല
കൊടുംവിഷച്ചൂരുള്ള കടുംവര്‍ണ്ണ ഭേദ്യങ്ങള്‍.
പ്രണയം ഉന്മാദത്തില് തേന്‍കൂട് പണിതിട്ടും
പ്രണയികളുടെ ഊതനീല പുരളാന്‍ വിടാതെ
അട്ടഹസിച്ചു നിന്നു ഒരു ഭ്രാന്തന്മഞ്ഞ.
.
നിഷിദ്ധ രുചികള്‍ക്കായി തോന്നിച്ചപ്പോഴൊക്കയും
വിവേകത്തിന്റെ ഹിമധവളം കൈ തട്ടി മാറ്റി,
വീഴാതെ താങ്ങി, മൂര്‍ദ്ധാവില്‍ മുത്തി.
പിന്നെയും ഒട്ടേറെ ആസുരവര്ണങ്ങള്
ഊഴമിട്ട് ഊഴമിട്ട് ഞരമ്പുകളെ,
വിരലാല്‍ ചുറ്റി വലിച്ചുപൊട്ടിക്കുമ്പോള്
തോള്‍ചേര്‍ന്ന് അടയാളമിട്ടു കാത്തു
പരുക്കനെങ്കിലും പ്രിയത്തോടെ ലോഹിതം.
ആദ്യ ഗര്‍ഭം അലസിപ്പിരിഞ്ഞപ്പോളാകണം
ഉദാസീനമായ ഈ ചാരനിറം കാഴ്ച്ചയില്‍
പീളമൂടി കുടിപ്പാര്പ്പായത്
പൊതിഞ്ഞു നിന്നിരുന്നു എല്ലായ്പ്പോഴും ഓര്‍മ്മയെ
ആര്‍ദ്രമായി ഒരിളം പിങ്കുനിറം
അത്രമേല്‍ ലോലമായി അത്രയും അരുമയായി.
പുസ്തകച്ചങ്ങാത്തത്തില് ബാല്യം ഭയംതീണ്ടി
കുത്തിപ്പൊട്ടിച്ച ഉറക്കത്തില്‍ നിന്നും ചുറ്റഴിഞ്ഞതേയില്ല
കൊടുംവിഷച്ചൂരുള്ള കടുംവര്‍ണ്ണ ഭേദ്യങ്ങള്‍.
പ്രണയം ഉന്മാദത്തില് തേന്‍കൂട് പണിതിട്ടും
പ്രണയികളുടെ ഊതനീല പുരളാന്‍ വിടാതെ
അട്ടഹസിച്ചു നിന്നു ഒരു ഭ്രാന്തന്മഞ്ഞ.
.
നിഷിദ്ധ രുചികള്‍ക്കായി തോന്നിച്ചപ്പോഴൊക്കയും
വിവേകത്തിന്റെ ഹിമധവളം കൈ തട്ടി മാറ്റി,
വീഴാതെ താങ്ങി, മൂര്‍ദ്ധാവില്‍ മുത്തി.
പിന്നെയും ഒട്ടേറെ ആസുരവര്ണങ്ങള്
ഊഴമിട്ട് ഊഴമിട്ട് ഞരമ്പുകളെ,
വിരലാല്‍ ചുറ്റി വലിച്ചുപൊട്ടിക്കുമ്പോള്
തോള്‍ചേര്‍ന്ന് അടയാളമിട്ടു കാത്തു
പരുക്കനെങ്കിലും പ്രിയത്തോടെ ലോഹിതം.
ആദ്യ ഗര്‍ഭം അലസിപ്പിരിഞ്ഞപ്പോളാകണം
ഉദാസീനമായ ഈ ചാരനിറം കാഴ്ച്ചയില്‍
പീളമൂടി കുടിപ്പാര്പ്പായത്
നന്മകള് നേരുന്നു കൂട്ടുകാരീ...
ReplyDelete