Thursday, 27 June 2013

കോസ്മോപൊളിറ്റന്‍ കൗമാരം

അങ്ങേ കെട്ടിടത്തില്‍, പതിനൊന്നാം തട്ടിലെ 
അല്‍സേഷ്യന്‍, പതിനാറുകാരന്‍.

ഇങ്ങ്േ കെട്ടിടത്തിലെ, പതിനൊന്നാം തട്ടില്‍,
പതിനാലുകാരി പൊമറേനിയന്‍.

സ്ഫടികച്ചുമരിലെ ആദ്യദര്‍ശനം

നേര്ക്കുനേര്‍ തൊടുത്ത നോട്ടക്കുരുക്ക്

അന്യോന്യം ഉടല്‍ പെരുത്ത വിദ്യുത്സ്പര്‍ശം.

പങ്കുവെയ്ക്കപ്പെടാത്ത ഒരു വലിയ വാല്‍നട്ട് കേയ്ക്ക്

സമ്മാനിതയായ ആഹ്ളാദം അവള്‍ക്ക്.

അവനോ,...ഡാഡിയുടെ കണിശക്കണ്ണു തട്ടാതെ
ഊറ്റുന്ന വിസ്കിത്തുള്ളികള്ള്‍, ഒന്നിച്ചൊരു
ലാര്‍ജ്ജ് വീഴ്ത്തിയ കോരിത്തരിപ്പ്.

ഒലിമുട്ടിച്ച ചില്ലുമറ നീക്കാനൊരു
വിഫലശ്രമം അവന്റെ പക്ഷത്ത്.

അവള്‍ക്ക്, ഝാലകമെന്നാല്‍
ചതുരത്തിലൊരു ചില്‍ച്ചുമര്‍ മാത്രം.

ഉയരത്തിലുയരത്തില്‍,, ജനാലകള്‍
തുറക്കപ്പെടില്ല, എന്ന തത്ത്വം അവര്‍ക്കജ്ഞാതം.

അതൊരു തണുപ്പന്‍ ഒഴിവുകാലം.

അവരുടെ സൃഷ്ട്രയന്ത്രങ്ങള്‍
അന്നം തിരയുന്ന നേരം.

മെയ്യെത്തും അരികത്ത്,
ഒരു ചുംബനത്തിന്നാര്‍ത്തി പെരുപ്പിച്ച്,ജനാലക്കരയില്‍ ഇരുവര്‍, വളര്‍ത്തുമൃഗങ്ങള്‍.

പതിനൊന്നു നിലകള്‍ താഴ്ന്ന്,
അയല്‍ കെട്ടിടനോട്ടക്കാരനെ തിരുത്തിവായിപ്പിച്ച്,
പതിനൊന്ന് നിലകള്‍ ,ഉയര്‍ന്നുചെന്ന്,
വാതില്‍ കണ്ടുപിടിച്ച്,...ഓ ഷിറ്റ്!.....

പുരികത്തിന്‍മേലൊരിടി....

അസുതാര്യതയിലെ ശരീരബാക്കിയിലേയ്ക്കൊരു ഏന്തിവലിച്ചല്‍.

ആ ചലനത്തിലെ അശ്വശക്തി തൊട്ടറിഞ്ഞ
ഒരു പുഞ്ചിരി, സ്ഫടികം തുളയ്ക്കുന്നു.

അവന്റെ മൂര്‍ദ്ധാവില്‍ പനിനീര്‍ക്കുളിര്...
...............

കല്ലറയില്‍ ഒരു കിളിച്ചിലപ്പ്....

ഓ മൈ ഗോഡ്!.....മമ്മി......
അവള്‍ ശീലമറ താഴ്ത്തി.
അവന്‍ ,...വാഷ്റൂമിലെ,
കരകൗശലത്തില്‍ , ശാന്തി തേടി.

1 comment:

  1. അല്‍സേഷ്യനും പൊമറേനിയനും ഇടയിലുള്ള "അന്യോന്യം ഉടല്‍ പെരുത്ത വിദ്യുത്സ്പര്‍ശം." എത്ര ആലോചിച്ച്ചിട്ടും മനസിലാകുന്നില്ലല്ലോ

    ReplyDelete