ചേരുവ-
1. ശരാശരി ഗുണമുള്ള മനുഷ്യശരീരം
ഇടത്തരം വലിപ്പത്തിലുള്ളത്....എണ്ണം ഒന്ന്.
നിറയ്ക്കാനുള്ള കൂട്ട്-
2. പക, പ്രാക്ക്, വിട്ടുവീഴ്ച്ചയില്ലായ്മ,.....
ദുര്ധാരണയില് അഴുകി വീര്യം മുറ്റിയത്.
(ഒരു വ്യക്തിയുടെ ആത്മസ്ഥൈര്യം കെടുത്താന്‍
എത്ര വേണമോ അത്രയും അളവില്‍.)
3. വിദ്ദ്വേഷം, അസൂയ, മുന്‍കോപം, പ്രതികാരം...
കാലങ്ങളായി അടിച്ചമര്‍ത്തി
അടുക്കുകളാക്കി സൂക്ഷിച്ചത്.
ചതുരത്തില്‍ ഒരു ചതുരം .
4. ഉടച്ചുനുറുക്കിയ സ്വപ്നങ്ങള്‍.
ഭാവനയുടെ അംശം പൂര്‍ണ്ണമായും നീക്കി
കണ്ണരിപ്പയില് തെള്ളിയെടുത്തത്.
ഉള്ളതെത്രയോ അതില്‍ പകുതി.
5. വന്യമായ ക്രൗര്യം,... കരുണ
പരിപ്പൂര്ണ്ണമായി ചുരണ്ടിനീക്കിയത്.
രുചി കണക്കാക്കി പാകത്തില്‍ ചേര്‍ക്കുക.
...ഓരോരുത്തര്‍ക്കും മനോനിലയ്ക്കനുസൃതമായി
മിച്ചം വരുന്ന ശീലങ്ങല്
വേണ്ടുന്ന അളവില്‍ ചേര്‍ക്കാവുന്നതാണ്.
പാകം ചെയ്യുന്ന വിധം-
വിരലുള്‍പ്പെടെ കൈപ്പത്തിയും കാല്‍പ്പാദവും
കഴുത്തിനല്പ്പം മുകളില്‍ വെച്ച്
തലയും, അറുത്തുനീക്കുക.
തല വെട്ടിമാറ്റുമ്പോള്‍
മുഷ്ടിയില് നിന്നും തെറിച്ചുനില്ക്കുന്ന
അധികവിരല്‍ കണക്കെ,
ഉടലിലവശേഷിച്ച കഴുത്തിന് ഭാഗം,
ദൈവത്തിനു നേര്‍ക്കുള്ള,
ചൂണ്ടുവിരലാക്കാന് ശ്രമിക്കാവുന്നതാണ്.
കൈകാലുകള്‍ സന്ധിബന്ധത്തില് നിന്നും
വേര്‍പ്പെടുത്തി, ചടുലത വാര്‍ന്നു പോകാതെ
മാംസം ഈര്‍ന്നെടുത്ത്, കൊത്തിയരിഞ്ഞ ശേഷം
മേല്‍പ്പറഞ്ഞ നിറക്കൂട്ടില്‍ ചേര്ത്തിളക്കിവെയ്ക്കുക.
നെഞ്ച് തൊട്ട് വയര്‍വരെ പിളര്‍ക്കുക.
സ്ത്രീശരീരമെങ്കില്‍, അതിനുമുമ്പെ
അവശ്യഭാഗങ്ങള്‍ അരിഞ്ഞെടുത്ത്
സ്റ്റഫ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.
പിന്നീട് ഉപകരിക്കും തീര്‍ച്ച.
പിളര്‍ന്ന ഉടലില്‍ നിന്നും,
ചങ്കും കരളും പറിച്ചെടുത്ത്,
ആര്‍ദ്രഭാവങ്ങള്‍ പിഴിഞ്ഞുകളഞ്ഞ്,
വൃത്തിയാക്കി, യഥാസ്ഥാനത്ത് തിരികെവെയ്ക്കുക.
ചെറു-വന്‍കുടലുകള്‍ ഇളക്കിയെടുത്ത്,
ദഹിക്കാതെ കിടക്കുന്ന ഓര്‍മ്മ-സങ്കടങ്ങള്‍
അടര്‍ത്തിമാറ്റി, തിരികെവെച്ചൊട്ടിക്കുക.
തയ്യാറാക്കിയ മിശ്രിതം, ഉടലറയില് നിക്ഷേപിച്ച്,
ഇഷ്ടമുള്ള ആകൃതിയില്‍ തുന്നിച്ചേര്ക്കാവുന്നതാണ്.
ശേഷം, നരകാഗ്നിക്കു സമമായ
പകച്ചൂടില് ചുട്ടെടുക്കണം.
ഉടന്‍തന്നെ, സ്വതസിദ്ധമായ
അഭിനയശൈലി മുഴുവനുമെടുത്ത്,
ചുട്ടവസ്തുവിനെ തണുപ്പിക്കുക.
ഇനി അലങ്കാരം-
വിരലുകള്‍ വളച്ച് ഭംഗിയാക്കിയ
കൈപ്പത്തി, പരുവപ്പെടുത്തിയ ശരീരത്തിനുമേല്‍
ശ്രദ്ധാപൂര്‍വ്വം വെയ്ക്കുക.
മസ്തിഷ്കം ഖനനം ചെയ്ത തലയോട്ടി
ഭിക്ഷാപ്പാത്രം കണക്കെ കൈവെള്ളയില്‍
താങ്ങിനിര്‍ത്തി മനോഹരമാക്കാം.
ചര്മ്മമൊഴികെയുള്ള ഇന്ദ്രിയങ്ങള്‍
നാലുമൂലകളില്‍ അഴകില്‍ വിതറണം.
വിരിച്ചുവെച്ച കഴുകച്ചിറകെന്നു സങ്കല്‍പ്പിച്ച്
പാദങ്ങള്‍ ഇരുവശത്തും സ്ഥാപിക്കുക.
ഇനിയിപ്പോള്‍,,
നാലുപേരറിഞ്ഞ്, ദുര്‍ഗന്ധം പരക്കുംമുന്പെ
വിഭവം ഉപയോഗിച്ചു തീര്‍ക്കാവുന്നതാണ്.
1. ശരാശരി ഗുണമുള്ള മനുഷ്യശരീരം
ഇടത്തരം വലിപ്പത്തിലുള്ളത്....എണ്ണം ഒന്ന്.
നിറയ്ക്കാനുള്ള കൂട്ട്-
2. പക, പ്രാക്ക്, വിട്ടുവീഴ്ച്ചയില്ലായ്മ,.....
ദുര്ധാരണയില് അഴുകി വീര്യം മുറ്റിയത്.
(ഒരു വ്യക്തിയുടെ ആത്മസ്ഥൈര്യം കെടുത്താന്‍
എത്ര വേണമോ അത്രയും അളവില്‍.)
3. വിദ്ദ്വേഷം, അസൂയ, മുന്‍കോപം, പ്രതികാരം...
കാലങ്ങളായി അടിച്ചമര്‍ത്തി
അടുക്കുകളാക്കി സൂക്ഷിച്ചത്.
ചതുരത്തില്‍ ഒരു ചതുരം .
4. ഉടച്ചുനുറുക്കിയ സ്വപ്നങ്ങള്‍.
ഭാവനയുടെ അംശം പൂര്‍ണ്ണമായും നീക്കി
കണ്ണരിപ്പയില് തെള്ളിയെടുത്തത്.
ഉള്ളതെത്രയോ അതില്‍ പകുതി.
5. വന്യമായ ക്രൗര്യം,... കരുണ
പരിപ്പൂര്ണ്ണമായി ചുരണ്ടിനീക്കിയത്.
രുചി കണക്കാക്കി പാകത്തില്‍ ചേര്‍ക്കുക.
...ഓരോരുത്തര്‍ക്കും മനോനിലയ്ക്കനുസൃതമായി
മിച്ചം വരുന്ന ശീലങ്ങല്
വേണ്ടുന്ന അളവില്‍ ചേര്‍ക്കാവുന്നതാണ്.
പാകം ചെയ്യുന്ന വിധം-
വിരലുള്‍പ്പെടെ കൈപ്പത്തിയും കാല്‍പ്പാദവും
കഴുത്തിനല്പ്പം മുകളില്‍ വെച്ച്
തലയും, അറുത്തുനീക്കുക.
തല വെട്ടിമാറ്റുമ്പോള്‍
മുഷ്ടിയില് നിന്നും തെറിച്ചുനില്ക്കുന്ന
അധികവിരല്‍ കണക്കെ,
ഉടലിലവശേഷിച്ച കഴുത്തിന് ഭാഗം,
ദൈവത്തിനു നേര്‍ക്കുള്ള,
ചൂണ്ടുവിരലാക്കാന് ശ്രമിക്കാവുന്നതാണ്.
കൈകാലുകള്‍ സന്ധിബന്ധത്തില് നിന്നും
വേര്‍പ്പെടുത്തി, ചടുലത വാര്‍ന്നു പോകാതെ
മാംസം ഈര്‍ന്നെടുത്ത്, കൊത്തിയരിഞ്ഞ ശേഷം
മേല്‍പ്പറഞ്ഞ നിറക്കൂട്ടില്‍ ചേര്ത്തിളക്കിവെയ്ക്കുക.
നെഞ്ച് തൊട്ട് വയര്‍വരെ പിളര്‍ക്കുക.
സ്ത്രീശരീരമെങ്കില്‍, അതിനുമുമ്പെ
അവശ്യഭാഗങ്ങള്‍ അരിഞ്ഞെടുത്ത്
സ്റ്റഫ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.
പിന്നീട് ഉപകരിക്കും തീര്‍ച്ച.
പിളര്‍ന്ന ഉടലില്‍ നിന്നും,
ചങ്കും കരളും പറിച്ചെടുത്ത്,
ആര്‍ദ്രഭാവങ്ങള്‍ പിഴിഞ്ഞുകളഞ്ഞ്,
വൃത്തിയാക്കി, യഥാസ്ഥാനത്ത് തിരികെവെയ്ക്കുക.
ചെറു-വന്‍കുടലുകള്‍ ഇളക്കിയെടുത്ത്,
ദഹിക്കാതെ കിടക്കുന്ന ഓര്‍മ്മ-സങ്കടങ്ങള്‍
അടര്‍ത്തിമാറ്റി, തിരികെവെച്ചൊട്ടിക്കുക.
തയ്യാറാക്കിയ മിശ്രിതം, ഉടലറയില് നിക്ഷേപിച്ച്,
ഇഷ്ടമുള്ള ആകൃതിയില്‍ തുന്നിച്ചേര്ക്കാവുന്നതാണ്.
ശേഷം, നരകാഗ്നിക്കു സമമായ
പകച്ചൂടില് ചുട്ടെടുക്കണം.
ഉടന്‍തന്നെ, സ്വതസിദ്ധമായ
അഭിനയശൈലി മുഴുവനുമെടുത്ത്,
ചുട്ടവസ്തുവിനെ തണുപ്പിക്കുക.
ഇനി അലങ്കാരം-
വിരലുകള്‍ വളച്ച് ഭംഗിയാക്കിയ
കൈപ്പത്തി, പരുവപ്പെടുത്തിയ ശരീരത്തിനുമേല്‍
ശ്രദ്ധാപൂര്‍വ്വം വെയ്ക്കുക.
മസ്തിഷ്കം ഖനനം ചെയ്ത തലയോട്ടി
ഭിക്ഷാപ്പാത്രം കണക്കെ കൈവെള്ളയില്‍
താങ്ങിനിര്‍ത്തി മനോഹരമാക്കാം.
ചര്മ്മമൊഴികെയുള്ള ഇന്ദ്രിയങ്ങള്‍
നാലുമൂലകളില്‍ അഴകില്‍ വിതറണം.
വിരിച്ചുവെച്ച കഴുകച്ചിറകെന്നു സങ്കല്‍പ്പിച്ച്
പാദങ്ങള്‍ ഇരുവശത്തും സ്ഥാപിക്കുക.
ഇനിയിപ്പോള്‍,,
നാലുപേരറിഞ്ഞ്, ദുര്‍ഗന്ധം പരക്കുംമുന്പെ
വിഭവം ഉപയോഗിച്ചു തീര്‍ക്കാവുന്നതാണ്.
എന്താ പറയ്ക...വാക്കുകളില്ല....
ReplyDeleteഇനിയിപ്പോള്‍,,
നാലുപേരറിഞ്ഞ്, ദുര്‍ഗന്ധം പരക്കുംമുന്പെ
വിഭവം ഉപയോഗിച്ചു തീര്‍ക്കാവുന്നതാണ്.
അതെ നമ്മുടെ മലിനതകളെ നമ്മള് തന്നെ തിന്നു തീര്‍ക്കണം.
വല്ലാത്ത എഴുത്ത് തന്നെ ബിന്ദു...അഭിനന്ദനങ്ങള്‍
വെന്തു, തിളച്ചു, കരിഞ്ഞുപോയ്
ReplyDeleteകൊള്ളാം
ആശംസകൾ
കൊള്ളാം, ഇമാജിനേഷനും, വാക്കുകളുടെ കുത്തൊഴുക്കും. പക്ഷെ എന്താ ഉദ്ദേശിച്ചതെന്ന് പിടികിട്ടിയില്ല. റൈറ്റിങ്ങ് പ്ലെഷർ മാത്രമാണോ ഉദ്ദേശിച്ചത്?
ReplyDeleteതീയെത്ര, വിറകെത്ര, അടുപ്പേത് ?
ReplyDelete
ReplyDeleteആദ്യമാണിവിടെ എല്ലാം വായിച്ചു ..
എഴുത്ത് മുന്നോട്ടുപോകട്ടെ ..ഭാവുകങ്ങൾ