ദുരന്തത്തില്‍,
കൊല്ലപ്പെട്ട വാക്കുകള്‍ക്കിടയില്‍
ഒരിടം തിരഞ്ഞു
പൊള്ളലേറ്റ പ്രതിജ്ഞകള്‍
ഗുരുതരാവസ്ഥയില്‍
ചതഞ്ഞ വാഗ്ദാനങ്ങള്‍
ജീവിക്കാനിടംതേടി
പലായനം ചെയ്തുകഴിഞ്ഞു
കരുതിവെയ്ക്കലില്‍ , അഹം ഭാവിച്ച
ഝ്ഞാനബോധത്തിന്
മസ്തിഷ്കമരണം.
നിലയില്ലാ കൊല്ലിയുള്ള
കൊടുംവളവില്‍
ദൈവത്തിന്റെ മുന്നറിയിപ്പ്
ഭാരം ഉപേക്ഷിക്കുക
ഉപേക്ഷിച്ചത്, ഝീവിതം.....
അതിപ്പോള്‍ ,
ചെകുത്താന്റെ കൈയ്യിലെ
പ്ളക്കാര്‍ഡാണ്.
കൊല്ലപ്പെട്ട വാക്കുകള്‍ക്കിടയില്‍
ഒരിടം തിരഞ്ഞു
പൊള്ളലേറ്റ പ്രതിജ്ഞകള്‍
ഗുരുതരാവസ്ഥയില്‍
ചതഞ്ഞ വാഗ്ദാനങ്ങള്‍
ജീവിക്കാനിടംതേടി
പലായനം ചെയ്തുകഴിഞ്ഞു
കരുതിവെയ്ക്കലില്‍ , അഹം ഭാവിച്ച
ഝ്ഞാനബോധത്തിന്
മസ്തിഷ്കമരണം.
നിലയില്ലാ കൊല്ലിയുള്ള
കൊടുംവളവില്‍
ദൈവത്തിന്റെ മുന്നറിയിപ്പ്
ഭാരം ഉപേക്ഷിക്കുക
ഉപേക്ഷിച്ചത്, ഝീവിതം.....
അതിപ്പോള്‍ ,
ചെകുത്താന്റെ കൈയ്യിലെ
പ്ളക്കാര്‍ഡാണ്.
No comments:
Post a Comment