Sunday, 30 June 2013

വിശ്വാസം.....

അന്ധവിശ്വാ‍സിയാണോ നിങ്ങള്‍,
അങ്ങിനെയെങ്കില്‍
പറഞ്ഞുവെച്ചപോലെ
എടുത്തുചാടിയിരിക്കും ഒരു കരിമ്പൂച്ച
യാത്രയി കുറുകെ.

നിശ്ചയമായും,
ഒഴിഞ്ഞകുടമോ, മണ്‍ വെട്ടിയോ,
മാരകായുധമോ ഏറ്റി
ഒരാള്‍ എതിരില്‍ നില്‍ക്കും.

ക്ഷുരകന്‍, ഒറ്റ ബ്രാഹ്മണന്‍
പ്രേതകാഹളം നേര്‍ന്ന കൊടിച്ചി
തെക്കുഭാഗത്തെ നത്ത്
ശകുനപ്പിഴയുടെ വംശപരമ്പര
അണിയൊപ്പിച്ച് നിവര്‍ന്നു നില്‍ക്കും

ശേഷികെട്ട തുകല്‍വാദ്യം
തൊണ്ടയില്‍ കുടുങ്ങി മിടിക്കും.

വിധി പഴകി
പ്രാചീനമായ അടരില്‍

മടക്കിവെയ്ക്കും ജീവിതം.

1 comment:

  1. എഴുതിയത് കവിതയിലാണെങ്കിലും പറഞ്ഞത് സത്യമായ കാര്യങ്ങളാണ്....ഇഷ്ടപ്പെട്ടു..നന്ദി... ഇനിയും എഴുതൂ...

    ReplyDelete