നഞ്ച് നാനാഴിയാകും,
സൂചി വേണ്ടിടത്ത് തൂമ്പ.
അഞ്ചപ്പം, ഒരു വയറിനും
ഉതകാതെ, പാഴായിപ്പോകും.
പട്ടിയാക്കപ്പെട്ട ആട്,
പേപ്പട്ടിയായി നാടുതെണ്ടി,
പേ പരത്തും.
തുള്ളി, പെരുവെള്ളവും കടന്ന്,
പ്രളയത്തിലേയ്ക്ക് കുതിക്കും.
ഏക കണ്ഠം, ഐക്യകണ്ഠത്തിനാകാതെ
അനേക കണ്ഠത്തിലായ് പിരിയും.
നേര്ത്ത ഒരു വാക്ക്
പെരുംശബ്ദത്തില് നിപതിക്കും.
കണ്ണും കാതും നാക്കും മൂടപ്പെട്ട്
മുഖം പോലും ശേഷിക്കാതെ
വ്യക്തിത്വം ഒറ്റവരയാകുന്നത്
നിങ്ങള് അറിയാതെ പോകും.
No comments:
Post a Comment