ചുവപ്പില്‍ കറുപ്പു കലരുമ്പോള്‍ ഹരിതമെന്ന്,
കാക്കാലത്തി മഷി മുങ്ങിയ സൂചി ചലിപ്പിച്ചു.
കുത്തിയ പച്ചയ്ക്കുള്ളില്‍ തേള്‍വിഷം ചാറി.
കുരുത്തക്കാര്‍ഡുകള്‍ക്കിടയില്‍ ,
വിളറിയ തത്തച്ചിറക് പനിച്ചു.
ഹരിതം,
മഞ്ഞയും നീലയുമാണെന്ന് അവന്റെ തിരുത്ത്.
പച്ച കാത്ത് നീലിച്ചു കിടക്കവെ ,
വായിച്ചെടുത്തത് മഞ്ഞ ഭ്രാന്തെന്ന്.
യാചിച്ചു നേടിയ വിലങ്ങില്‍ , മരതകം
ഖനനം ചെയ്യും മുമ്പെ തിരിച്ചെടുക്കപ്പെട്ടു.
യീറോസിന്റെ ഈയശരം ഹരിതമാകണേ
എന്നു പ്രാര്‍ത്ഥിച്ച്,
ആരോ തെളിച്ച ആമ്പറില്‍ ജീവന്റെ പിടച്ചില്‍...
പൊടുന്നനെ കത്തിയ പച്ചയില്‍,എന്തിന്?...
എന്നോര്‍ക്കാതെ,ജീവിതം മുറിച്ചു കടന്നു.
കാക്കാലത്തി മഷി മുങ്ങിയ സൂചി ചലിപ്പിച്ചു.
കുത്തിയ പച്ചയ്ക്കുള്ളില്‍ തേള്‍വിഷം ചാറി.
കുരുത്തക്കാര്‍ഡുകള്‍ക്കിടയില്‍
വിളറിയ തത്തച്ചിറക് പനിച്ചു.
ഹരിതം,
മഞ്ഞയും നീലയുമാണെന്ന് അവന്റെ തിരുത്ത്.
പച്ച കാത്ത് നീലിച്ചു കിടക്കവെ ,
വായിച്ചെടുത്തത് മഞ്ഞ ഭ്രാന്തെന്ന്.
യാചിച്ചു നേടിയ വിലങ്ങില്‍ , മരതകം
ഖനനം ചെയ്യും മുമ്പെ തിരിച്ചെടുക്കപ്പെട്ടു.
യീറോസിന്റെ ഈയശരം ഹരിതമാകണേ
എന്നു പ്രാര്‍ത്ഥിച്ച്,
ആരോ തെളിച്ച ആമ്പറില്‍ ജീവന്റെ പിടച്ചില്‍...
പൊടുന്നനെ കത്തിയ പച്ചയില്‍,എന്തിന്?...
എന്നോര്‍ക്കാതെ,ജീവിതം മുറിച്ചു കടന്നു.
No comments:
Post a Comment