ഒരു പാതി-
പഴയ രാജ്യരേഖകളൊക്കെയും മറന്ന്,
മുറതെറ്റിയ അഴകുഴമ്പന്‍ ഭൂപടങ്ങളാണ്
എന്റെ ഭൂമിശാസ്ത്രത്തിന്. .
ജര്‍മ്മനി എനിക്കിപ്പോള്‍,, കനത്ത പുരികവും,
അഗ്രം കൂര്‍ത്ത നാസികയുമായി, ഒരു തണ്ടുകാരി.
ഓസ്ട്രിയ- എല്ലിച്ച ശരീരത്തില്‍ ,
അടഞ്ഞ ശബ്ദമുള്ള, ആതുരശുശ്രൂഷക.
ലാറ്റ്വിയ എന്നാല്‍, വികലാംഗത്വം
വീല്‍ച്ചെയറില്‍ ുരുട്ടിനീക്കി,
കേയ്ക്കുണ്ടാക്കി വില്‍ക്കുന്ന ആത്മധൈര്യം.
എന്നെ തൊട്ടോളൂ...ഞാന്‍ തയ്യാറാണ്...
എന്നു ചിരിച്ചുനിന്ന്, വഴുതിമാറുന്ന
വീനസ് അഴകോടെ -ഗ്രീസ്.
ഞാന്‍ എന്നാല്‍ ഈ കുന്നന്‍മുലകള്‍ തന്നെ
എന്ന് തെറിച്ചുകാട്ടി -സുഡാന്‍.
ശ്രീലങ്ക- പരുഷകാമത്തിലും ശുദ്ധപ്രണയം
യാചിച്ച്...യാചിച്ച്...
കയറിപ്പിടിച്ച സഹോദരനെ, വെടിവെച്ചു
വീഴ്ത്തിയ പെണ്‍കടുവയായി -കൊറിയ.
കുപ്പായക്കീശകളൊക്കെയും തുറന്നുവെച്ച്,
ഇറ്റലി കുഴഞ്ഞു മയക്കുമ്പോള്‍...
ഘാന- ലഭിച്ചിട്ടും... ലഭിച്ചിട്ടും,പോരാ പോരായെന്ന്
നൊട്ടിനുണയലിന്റെ ആസക്തിയായി.
വാംപെയര്‍കണ്ണുകളില്‍ കാമം നിറച്ച്,
പോര്‍ക്കാളയുടെ ഉശിരുകാരി -സ്പെയിന്‍.
ബാലെ നര്‍ത്തകിയുടെ മെയ്വഴക്കത്തില്‍,,
പെണ്‍ഡ്രാക്കുളയായി രക്തമൂറ്റിയൂറ്റി-റൊമാനിയ.
അമേരിക്ക- ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍,
മുഴുത്ത വാശിയില്‍, സര്‍വ്വതും
തല്ലിത്തകര്‍ക്കുന്ന വഴക്കാളി അമ്മായി.
ശ്ശ്ശ്....എല്ലാം ഞാന്‍ നിശ്ചയിക്കും പോലെ, എന്ന്
ചൂരല്‍ ചുണ്ടോടു ചെര്ത്ത് കര്‍ക്കശ്ശക്കാരി ഭ്രിട്ടണ്‍.
സര്‍വ്വനാശം കവച്ചുവെയ്ക്കാന്‍
തേവിടിശ്ശിപ്പുളച്ചില്‍ ശീലമാക്കിയ റഷ്യ.
വാണിജ്യത്തൈലം ഉഴിഞ്ഞ്, രസിച്ച് രസിപ്പിച്ച്- ചൈന.
ഉഷ്ണപ്പുണ്ണുകള്‍ ഉട്ുപ്പിട്ടുമൂടി
ചായച്ചമയമിട്ട് തായ്ലാന്‍ഡ്,തായ്വാന്‍,, കമ്പോടിയ.
മദോന്മത്തയായി അരമിഴി വിടര്‍ത്തി,
അലസമായി പ്രലോഭിപ്പിച്ച് -സൈപ്പ്രസ്.
മറുപാതി
ഇത്,
ഭാരതത്തിന്റെ സമദൂരസിദ്ധാന്തം ശീലമാക്കി
എന്റെ ആണ്‍പാതി നെയ്തുവെച്ച ലോകഭൂപടം.
ക്ഷമവെടിഞ്ഞ് സഹിമുടിഞ്ഞ് ഖഡ്ഗമെടുത്ത്
ഞാന്‍ നെയ്ത്തുശാല തുറക്കുന്നു.... കാളിയായ് ഉറയുന്നു....
പോര്‍ശംഖു മുഴക്കുന്നു...തല കൊയ്തു മാറ്റുന്നു.....
മദിരാക്ഷികള്‍, മധുവാണികള്‍, കാമാലസകള്‍....
ശിഷ്ടം തുലഞ്ഞവര്‍ ഭിന്നമായ് ചിതറുന്നു...
വിരളുന്നു, പതറുന്നു... ഭീതിയാല്‍ മറയുന്നു...
രക്തം...പ്രളയം...പെരുംകടല്‍ ഗര്‍ഝ്ഝനം....
ശമനതാളത്തില്‍ സ്ക്രീനിപ്പോള്‍ ശാന്തം .....
ആലിലയില്‍ ചാഞ്ചാടി, ഉണ്ണിവിരലുണ്ട്
പാന്ഗിയയുടെ ഫോസില്‍ മാത്രം.
Pangaea=A hypothetical supercontinent that included all the landmasses of the earth before the Triassic Period. Pangaea broke apart ... - Pangaean

No comments:
Post a Comment