എത്ര തിളതിളച്ചിട്ടും
പതഞ്ഞൊഴുകാന്‍ വിടാതെ
ഞാനെന്നെ ഭദ്രമാക്കുന്നു.
അളന്നെടുക്കുവാന്
എത്തിനോക്കുന്നവര്ക്കു മേല്‍
കരിങ്കറുപ്പു കുടയുന്നു.
ഞാനൊരു തുന്നല്ക്കുരുവി
ഓരോ ഓലത്തുഞ്ചവും എന്റേത്
എന്റേതെന്ന് വിശ്വസിച്ച്
നെടുകെയും കുറുകെയും
പിളര്‍ന്ന പ്രാണനെ
സദാ തുന്നിച്ചേര്‍ക്കുന്നു..
നല്ലത് നല്ലതെന്ന് ചിരിച്ച്
കള്ളത്തായമിടുന്ന ലോകത്തിന്
നേര്‍ക്കു നേര് നിന്നു പൊരുതുന്നു..
മനോഹരം.....
ReplyDeleteഓരോ ഓലത്തുഞ്ചവും എന്റേത്
ReplyDeleteഎന്റേതെന്ന് വിശ്വസിച്ച്
നെടുകെയും കുറുകെയും
പിളര്‍ന്ന പ്രാണനെ
സദാ തുന്നിച്ചേര്‍ക്കുന്നു..
വളരെ നന്നായിട്ടുണ്ട്.
❤
ReplyDelete