വിസ്മയിച്ചു പോകും അവര്‍
ജലതലത്തിനു മീതെ മറ്റൊരു വാഴ്വെന്നോ!
ജലത്തില്‍ അല്ലെങ്കില്‍ എങ്ങിനെ ശ്വസിക്കും,
എങ്ങിനെ ഇര തേടും, എങ്ങിനെ ഇണ ചേരും!
ഛെ അന്ധവിശ്വാസം എന്നു ചുളിയും
ഒറ്റയായും തെറ്റയായും വേട്ടയാടപ്പെടുമ്പോഴും
കണ്ടുകാണില്ല നമ്മളെ, നമ്മുടെ കൈകളെ,
നാം വിരിച്ച വലകളെ, കുരുക്കിനെ
അപ്പോഴും
വിധി അല്ലാതെന്ത്?
ജലത്തില്‍ അല്ലെങ്കില്‍ എങ്ങിനെ ശ്വസിക്കും,
എങ്ങിനെ ഇര തേടും, എങ്ങിനെ ഇണ ചേരും!
ഛെ അന്ധവിശ്വാസം എന്നു ചുളിയും
ഒറ്റയായും തെറ്റയായും വേട്ടയാടപ്പെടുമ്പോഴും
കണ്ടുകാണില്ല നമ്മളെ, നമ്മുടെ കൈകളെ,
നാം വിരിച്ച വലകളെ, കുരുക്കിനെ
അപ്പോഴും
വിധി അല്ലാതെന്ത്?
മരണം അനിവാര്യമല്ലേ?
മരണം മാത്രമാണ് ശാശ്വതമായ സത്യം
എന്നൊക്കെ....
മരണം മാത്രമാണ് ശാശ്വതമായ സത്യം
എന്നൊക്കെ....
തത്വങ്ങളില്‍ മുഖം ചേര്‍ത്ത് തണുത്തിരിക്കും.
മാംസമായും അണ്ഡമായും മജ്ജയും മേദസ്സായും
വെവ്വേറെ താലങ്ങളില്‍ ആഹരിക്കപെടുമ്പോഴും
അറിയുന്നുണ്ടാവില്ല,
മാംസമായും അണ്ഡമായും മജ്ജയും മേദസ്സായും
വെവ്വേറെ താലങ്ങളില്‍ ആഹരിക്കപെടുമ്പോഴും
അറിയുന്നുണ്ടാവില്ല,
പാമരര്‍ ജലജീവികള്‍
അവര്‍ നമ്മുടെ
അവര്‍ നമ്മുടെ
വിശിഷ്ടഭോജ്യമെന്ന്!!
വിശ്വസിക്കുന്നില്ല നമ്മളും
വായു മണ്ഡലത്തിനപ്പുറത്തെ മറ്റൊരു ലോകം
ഒറ്റയായും കൂട്ടമായും അപഹരിക്കപെടുമ്പോഴും
സമ്മതിച്ചുകൊടുക്കുന്നുമില്ല
നമ്മുടെ സൂക്ഷ്മശരീരം
അവിടത്തെ തീന്പണ്ടമെന്നത്!!!
അത്ഭുതപ്പെടുത്തുന്നു ഈ വരികള്‍ ,.,.ഒരു കമെന്റ് എന്ന ഒരു വാക്കില്‍ അഭിപ്രായം എഴുതിയാല്‍ അതീ എഴുത്തുകാരനോട് ചെയ്യുന്ന വലിയൊരു അനീതിയാവും ,..,.ആശംസകള്‍ സുഹുര്ത്തെ ഇനിയും പിറക്കട്ടെ മനോഹരമായ വരികള്‍
ReplyDelete