1.കരുതല്‍-
എന്തുമാത്രം ചീത്തസ്വപ്നങ്ങളാണ് ഇപ്പോഴെന്റെ രാത്രികള്‍ക്ക്.
ഉണ്ടായിരുന്നപ്പോള്‍ നല്ലതു നോക്കി രണ്ടെണ്ണം,
കരുതി വെയ്ക്കാഞ്ഞതിന്റെ ഇച്ഛാഭംഗത്തിലാണ് ഞാന്‍.
2.ആറടി ജലം-
നാഴിയിടങ്ങഴി മണ്ണു തേടി ചെന്നിടത്തൊക്കെയും,
വമ്പന്‍ റിയല്‍ എസ്റ്റേറ്റുകാരുടെ അധീശത്വ ബോര്‍ഡ്
പണ്ടു മഴുവെറിഞ്ഞ് അങ്ങേര് നേടിയതു മാത്രമല്ല,
ഭരതന്റെ പ്രദേശം ഒട്ടാകെയും അവര്‍ക്കു സ്വന്തം.
ഇനി നമുക്കു ആറടി ജലത്തിനായി പൊരുതാം.
3.മിന്നാമിന്നി-
കണ്ണുകള്‍ സാക്ഷയിട്ട് ഇരുട്ടിന് കുഞ്ഞുങ്ങളെ ഉറക്കുകയായിരുന്നു ഞാന്‍ .
എപ്പോഴാണ് കൃഷ്ണമണി കുത്തിത്തുറന്ന് ഈ മിന്നാമിനുങ്ങ് ഉള്ളില്‍ ഇരിപ്പായത്?
4.ഭ്രാന്തം-
മനോരോഗമുള്ളവര്‍ക്കും കാണുമായിരിക്കും, ബോധമുള്ള ചിലസമയം.
അപ്പോഴവര്‍ക്ക്, ദൈവവുമായുള്ള പതിവു ചങ്ങാത്തം
മാറ്റിവെച്ച്, ചെകുത്താന്മാരെ പരിചയിക്കേണ്ടി വരുന്നു.
5.അന്വേഷണം-
കരച്ചിലിനൊപ്പം ഒലിച്ചു പോയ കൃഷ്ണമണി തിരയുകയാണ് ഞാന്‍.
മഷിയുടഞ്ഞ് കരവെടിഞ്ഞ് ഏതു കടലിലെത്തിയിരിക്കും അതിപ്പോള്‍.
6.വിശുദ്ധം-
അന്തമില്ലാത്ത കൈകളുടെ ആലിംഗനങ്ങളില്‍ എന്റെ ഉടല് തേഞ്ഞുതീര്‍ന്നിരിക്കുന്നു.
മലിനവസ്ത്രങ്ങള്‍ വെളുപ്പിച്ച് നേര്‍ത്തു പോയ സോപ്പു കഷ്ണം പോലെ.

Good.. Close to reality
ReplyDeleteWhat an idea madamji..Good.
ReplyDeleteനല്ല സ്വപ്നങ്ങളെ കരുതി വയ്ക്കാന്‍ കഴിയുമായിരുന്നെങ്കില്‍...
ReplyDeleteകൊള്ളാം
കംഗ്രേറ്റ്സ്
ReplyDeleteനല്ല കാമ്പുള്ള വരികൾ
ReplyDelete